ബാല സാഹിത്യം - സാമാന്യ അവലോകനം

 

               ആമുഖം                  

                    ഓരോ സാഹിത്യത്തിനും അതിന്റേതാ ലക്ഷ്യങ്ങളുണ്ട്. അത്തരത്തിൽ സാഹിത്യത്തിൽ കുട്ടികളുടെ വളർച്ചയും വിജ്ഞാനവും ലക്ഷ്യ മിട്ട് ആരംഭിച്ച സാഹിത്യ ശാഖയാണ് ബാലസാഹിത്യം. മനുഷ്യ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ട മാണ് ബാല്യം. ആ ബാല്യകാലത്തെ അത്രയേറെ സ്വാധീനിക്കുന്ന ഒന്നാണ് ബാലസാഹിത്യകൃതിക ൾ. പതിനെട്ടാം നൂറ്റണ്ടിന്റെ ആദ്യ കാലഘട്ടങ്ങളി ലാണ് ബാലസാഹിത്യം ഒരു ചിന്താപദ്ധതിയായി ഉ യർന്നുവന്നത്. കാലാകാലങ്ങളായി വന്ന പരിവർ ത്തനത്തിന്റെ ഫലമായി ബാലസാഹിത്യം വളർച്ച പ്രാപിച്ചു. ഇതിന്റെ ശാഖകൾ ലോകമെമ്പാടും സ്വീ കാര്യമാകുകയും വളരുകയും ചെയ്തത് വഴി ബാ ലസാഹിത്യത്തിന്റെ ഒരു ശാഖ ഭാരതത്തിലെത്തു കയും , ഭാരതത്തിലെ എല്ലാ ഭാഗങ്ങളിലും ബാല സാഹിത്യം വളരുകയും, കേരളത്തിൽ മലയാള ഭാ ഷ ബാലസാഹിത്യത്തെ ഇരു കൈകളോടെ സ്വീക രിക്കുകയും ചെയ്തു.



*ബാല സാഹിത്യ പ്രസ്ഥാനം                                  
 
                                         മാനവ നാഗരികതയെ ഒരു
വൃക്ഷമായി സങ്കല്പിക്കാമെങ്കിൽ അതിലെ തിള ക്കമുള്ള മൊട്ടുകളാണ് കുട്ടികൾ. ഈ ലോകത്തി ലെ സകലഭാവിയും അവരിൽ നിക്ഷിപ്തമായിരി ക്കുന്നു. സമൂഹത്തിനും ലോകത്തിനും പ്രയോജന പ്പെടും വിധം കുട്ടികളെ വളർത്തിയെടുക്കേണ്ട ചു മതല മുതിർന്നവർക്കാണുള്ളത്. ഇതിനായി ഓ രോ കുട്ടിയുടെയും കഴിവുകൾ കണ്ടറിഞ്ഞ് പരി പോഷിപ്പിക്കുകയും വേണം. “കുട്ടികളുടെ കായിക വും സാംസ്‌കാരികവും മാനസികവുമായ വളർച്ച ഒരുപോലെ നടത്തേണ്ടതുണ്ട്. അവരുടെ മാനസി ക സാംസ്കാരിക വളർച്ചക്ക് ആവശ്യമായ പ്രധാ നഘടകമാണ് ബാലസാഹിത്യകൃതികൾ."(പരമേ ശ്വരൻപിള്ള :2021:684).
                                           നിറവും താളവും നാദവും നിറഞ്ഞതാണ് കുട്ടികളുടെ ലോകം.പറക്കും കുതി
രകളും യക്ഷികളും രാക്ഷസന്മാരും ദേവ കന്യക മാരും അവരുടെമുൻപിൽ യാഥാർഥ്യമായി പ്രത്യ ക്ഷപ്പെടുന്നു. അതിനാൽ സങ്കല്പത്തിന്റെ ലോക ത്തിലാണ്  കുട്ടികളുടെ ജീവിതം. ഈ സങ്കല്പത്തി ൽ നിന്ന് ക്രമേണ അറിവിന്റെ പ്രായോഗിക തല ത്തിലേക്കു നാം വേണം അവരെ നയിക്കാൻ. അ വിടെയാണ് ഉത്തമ ബാലസാഹിത്യകൃതികളുടെ പ്രാധാന്യം വ്യക്തമാകുന്നത്.


*മലയാള ബാലസാഹിത്യം:തുടക്കവും പുരോ ഗതിയും 
                                മലയാളത്തിലെ ബാലസാഹിത്യ ചരിത്രത്തിന് ഏതാണ്ടൊരു നൂറുകൊല്ലത്തെ പഴക്കം കൽപ്പിക്കാം. മലയാള ഭാഷയിലെ ആദ്യ ബാലസാഹിത്യകൃതി ഏത് എന്നതിന് കൃത്യമായ ഉത്തരമില്ല. എഴുത്തച്ഛന്റെയും ചെറുശ്ശേരിയുടെ യും കൃതികളിൽ കുട്ടികളുടെ പ്രായത്തിനും അഭി രുചിക്കും യോജിക്കുന്ന ഭാഗങ്ങൾ കണ്ടെത്താം. കുഞ്ചൻനമ്പ്യാരുടെ പഞ്ച തന്ത്രം കിളിപ്പാട്ട് മലയാ ളത്തിൽ ആദ്യ സാഹിത്യ കൃതിയായി കരുതുന്ന തിൽ തെറ്റില്ല. കുട്ടികൾക്ക് പ്രിയങ്കരമായ ധാരാളം ഭാഗങ്ങൾ നമ്പ്യാരുടെ തുള്ളൽ കവിതകളിലും ഉ ണ്ട്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരത്തെ തുട ർന്ന് മലയാളത്തിൽ ഉണ്ടായ ഉണർവ് ബാലസാ ഹിത്യ രംഗത്തെ ആദ്യ കാലയത്നങ്ങളായി കണ ക്കാക്കാം.
                                       ബാലസാഹിത്യശാഖയിൽ ഒരു ശാസ്ത്രീയ സമീപനം ഉണ്ടായത് പത്തൊമ്പ താം ശതകത്തിലാണ്. “ആദ്യകാല കൃതികളിൽ വ്യ ക്തമായ അർഥബോധനം കുട്ടികൾക്ക് അസാധ്യ മായിരുന്നു. പഠനസാമഗ്രി സംബന്ധിച്ച് കുട്ടിക ളും മുതിർന്നവരും തമ്മിൽ വകതിരിവ് കൽപ്പിച്ചിരു ന്നില്ലെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. കൃതി കളെല്ലാം പദ്യരൂപത്തിൽ ഉള്ളതായിരുന്നു.ഗദ്യ ത്തെ ക്കുറിച്ച് കുട്ടികൾ ചിന്തിച്ചിരുന്നില്ല. ഈ സ്ഥി തിക്ക് മാറ്റം വന്നത് പത്തൊമ്പതാം ശതകത്തിലാ ണ്.കഥ, കവിത, ജീവചരിത്രം, ശാസ്ത്രം, പുരാണ കഥകൾ തുടങ്ങിയ സാഹിത്യ വിഭാഗങ്ങളിലാണ് അധികം ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരി ച്ചിട്ടുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിൽ മലയാള ത്തിലുണ്ടായ ബാലസാഹിത്യകൃതികൾ പൊതുവേ പറഞ്ഞാൽ എണ്ണത്തിൽ കുറവാണ് ഗുണത്തിലും അത്രയൊന്നും മെച്ചപ്പെട്ടവയായിരുന്നില്ല. എന്നാ ൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അഞ്ച് ദശകത്തി ൽ തന്നെ മലയാളത്തിൽ ബാലസാഹിത്യ പ്രസ്ഥാ നത്തിന് അടിക്കല്ലുകൾ വേണ്ടവിധം സ്ഥാപിതമാ യിരുന്നു. മലയാളത്തിൽ കുട്ടികൾക്ക് വേണ്ടി സ്വ തന്ത്ര ബാലക്യതികൾ ആദ്യം രചിച്ചത് ആശനാ ണ്. തുടർന്ന് നിരവധി ബാലസാഹിത്യ എഴുത്തുകാ രും കൃതികളും ഉണ്ടായി.


*സാഹിത്യലോകത്ത് ബാലസാഹിത്യം വ്യത്യ സ്തമായതിന് കാരണം.

                   സാഹിത്യം എന്ന് പൊതുവേ പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ സ്വാഭാ വികമായും മുതിർന്നവർ അവരുടെ പ്രായ ത്തിലുള്ള ആസ്വാദകർക്ക് വേണ്ടി രചിച്ച രചനകളെയാണ് സാഹിത്യം എന്ന് കരുതുന്നത്. ഇവിടെ പ്രായഭേദ ചിന്താഗതി കടന്നു വരുന്നുണ്ട് എന്ന് കാണാം. ബാലസാഹിത്യത്തിൽ കുട്ടികളുടെ ആസ്വാദനവും വിജ്ഞാനവും വളർച്ചയുമാണ് ലക്ഷ്യം വെയ്ക്കുന്നത്. മുതിർന്നവരുടെ സാഹി ത്യത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് ബാല സാഹിത്യം. ബാലസാഹിത്യത്തിൽ അതിശയിപ്പി ക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളോ, വലി യ ചിന്താധാരണയോ ഇതിൽ ഇല്ല. ചിലപ്പോൾ യുക്തിരഹിത സംഭവങ്ങളായിരിക്കും രചനയിൽ കടന്നുവരുന്നത്. വിനോദത്തോടൊപ്പം കുട്ടികളി ൽ വിജ്ഞാനവും വളർത്തുക എന്നത് ബാല സാഹിത്യത്തിന്റെ ഒരു ചിന്താപദ്ധതിയാണ്. ബാല സാഹിത്യ രചനകൾ കുട്ടികളെ ആനന്ദിപ്പിക്കുക യും രസിപ്പിക്കുകയും ചെയ്യുന്നതായിരിക്കണം. അവരുടെ ഭാവനയെ തട്ടിയുണർത്തി ജിജ്ഞാ സയെ പരിപ്പോഷിപ്പിക്കുകയും ആവേശം കൊള്ളി ക്കുകയും വേണം.കുട്ടികൾ അവരുടെ ജീവിത ത്തിൽ അഭ്യസിക്കേണ്ട ജീവിത മൂല്യങ്ങളും ഗുണപാഠ കഥകളുമായിരിക്കും ബാലസാഹിത്യ ത്തിൽ അധികവും. ബാലസാഹിത്യത്തിൽ അമാ നുഷിക ശക്തിയുള്ള നായികാ നായകന്മാരും കഥാസന്ദർഭങ്ങളും കടന്നുവരുന്നു. എന്നാൽ മുതി ർന്ന വർക്കായി രചിക്കപ്പെട്ട കൃതികളിൽ ചിന്താ ശേഷി ഉണർത്തുന്നതും യുക്തി ഭദ്രവുമായ കഥാ സന്ദർഭങ്ങളാണ് ആവിഷ്കരിക്കുന്നത്. ബാലസാ ഹിത്യത്തിൽ നിന്നും വിരുദ്ധമായി രാഷ്ട്രീയം, ജാതി ചിന്തകൾ, സമൂഹത്തിലെ തെറ്റായ ജീവിത വശങ്ങൾ ഇവിടെ ചർച്ചയ്ക്ക് വിധേയമാകുന്നു.


*ബാലസാഹിത്യത്തിന്റെ ആഖ്യാനശൈലി


                  ഉത്തമബാലസാഹിത്യം എന്നാൽ ബാലന്മാരെ ഉത്തമരാക്കുന്ന സാഹിത്യം എന്നാ ണർത്ഥം.എഴുത്തുകാരന് മറ്റൊരാളായി മാറാനും വിഷയവുമായി താദാത്മ്യം പ്രാപിക്കാനും കഴിവു ണ്ടായിരിക്കണം.കുട്ടികളെ അറിവിന്റെ വിശാല മേഖലയിലേക്ക് നയിക്കാൻ ഉത്തകുന്നതാണ് ബാ ലസാഹിത്യം.ബാലസാഹിത്യം അതിന്റെ ആഖ്യാന ശൈലി എന്നത് തികച്ചും ബാലന്മാരോട് സംസാ രിക്കുന്ന വിധത്തിലുള്ള ഭാഷണങ്ങളും സംഭവ വി കാസങ്ങളും ഉൾകൊള്ളുന്നതാണ് .ബാലൻമാരു ടെ  ബഹുമുഖവളർച്ചയിൽ പ്രാധാന്യം സൃഷ്ടിക്കാ ൻ ബാലസാഹിത്യത്തിന്റെ ആഖ്യാനശൈലിക്കാ കുന്നു. തരവും പ്രായവും അനുസരിച്ചുള്ള ബോധ നശേഷി മനസ്സിലാക്കി ഉചിതജ്ഞതയോടെയാ ണ് വിഷയം, ഭാഷ, ശൈലി എന്നിവ സ്വീകരിച്ചി ട്ടുള്ളത്. ചെറിയ അധ്യായങ്ങളിലായി വിഷയ വിഭാ ജനം നടത്തി ലളിതമായി പ്രതിപാദിച്ച്, അധ്യായാ വസാനം ലഘു ചോദ്യങ്ങൾ ചേർത്ത്, കഠിന പദ ങ്ങളുടെ അർത്ഥ വിവരണം അടിക്കുറുപ്പായി നൽ കുന്നതാണ് ഓരോ ബാലസാഹിത്യ ത്തിന്റെയും ആഖ്യാനം.
                        കുട്ടികളുടെ മാനസിക നിലവാരത്തെ സ്വാധീനിക്കുകയും അവർക്കേ റ്റവും രസവും ആനന്ദവും നൽകുന്ന വിധത്തി ലാകുന്നു ബാലസാഹിത്യത്തിന്റെ ആഖ്യാന ശൈ ലി,ബാലസാഹിത്യത്തിൽ ഇതിവൃത്തം കഴിഞ്ഞാ ൽ ഭാഷാ ശൈലിയാണ് ഏറ്റവും പ്രധാനഘടക മായി പരിഗണിക്കപ്പെടുന്നത്. വിശദാംശങ്ങൾ ഉപ യോഗിക്കുമ്പോൾ ഭാഷയുടെയും ശൈലിയു ടേയും കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതു ണ്ട്. സ്ഫുടതയും ചൈതന്യവും വർദ്ധിപ്പിക്കാൻ വേണ്ടി കാവ്യഭംഗിയുള്ള ഭാഷ ഉപയോഗിക്കുന്ന തിൽ തെറ്റില്ല. പക്ഷെ കൃത്യമായ വാക്കുകളെ ഉപ യോഗിക്കാവു. അവ്യക്തപദങ്ങൾ, അനാവശ്യ പൊടിപ്പും തോങ്ങലും, വിശേഷണപദങ്ങൾ എന്നി വയ്ക്ക് ബാലസാഹിത്യത്തിൽ തീരെ സ്ഥാനമില്ല. ഉത്തേജജനകവും സജീവവും തളാത്മകവും നിറ മുള്ളതും മൂർത്തവുമായ ഭാഷയുപയോഗിച്ച് ആ വശ്യമായ വിശദാംശങ്ങളോടെ എഴുതുന്ന കഥക ൾ അങ്ങേയറ്റം ഹ്യദയാഹ്ലാദകാരികളായിരിക്കു മെന്നതിൽ സംശയമില്ല. തന്റേതായ സുന്ദരമായി പ്രതിവാദിക്കുന്നതിനുവേണ്ടി സാഹിത്യകാരൻ വാ ക്കുകളെയും വാചകങ്ങളെയും തെരഞ്ഞെടുക്കു കയും അടുക്കി ക്രമീകരിക്കുകയും ചെയ്യുന്ന പ്ര ക്രിയയാണ് ആഖ്യാനശൈലി. 


                 ഉപസംഹാരം               

                ലോക സാഹിത്യ ചരിത്രം പറയുമ്പോൾ അതിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത സാഹി ത്യ ശാഖയാണ് ബാലസാഹിത്യം. ഒരു പ്രത്യേക സാ ഹിത്യ പ്രസ്ഥാനം എന്ന നിലയിൽ ബാലസാഹിത്യം ഉയർച്ചയിലേക്ക് കടന്നത് പത്തൊൻപതാം നൂറ്റാ ണ്ടിലാണ്. ഒരു ഉത്തമ ബാലസാഹിത്യം ആസ്വാദ കന് മാത്രമേ അതിന്റെ തനതായ രീതിയിൽ ആ സ്വദിക്കുവാനും ഉൾക്കൊള്ളുവാനും സാധിക്കൂ. മ നുഷ്യ ജീവിതത്തിലെ ഏറ്റവും നിർമ്മലമായ കാല ഘട്ടമാണ് ബാല്യം. ആ കാലഘട്ടത്തെ ഏറ്റവും മ നോഹരമാക്കുന്ന പ്രസീദ്ധീകരണങ്ങളാണ് ബാല സാഹിത്യ പ്രസിദ്ധീകരണങ്ങൾ. കുട്ടികളുടെ ആ സ്വാദനമാണ് ബാല സാഹിത്യത്തിന്റെപ്രധാന വി ഷയം.ബാലസാഹിത്യ രൂപങ്ങൾ പല ശാഖയിൽ നിന്നും വ്യത്യസ്ത രൂപത്തിൽ പലതരത്തിൽ കട ന്നു വന്നതോടെ ബാലസാഹിത്യത്തിന് ആസ്വാദ കർ ഉണ്ടാവുകയും ആവശ്യക്കാർ കടന്നുവരുക യും ചെയ്തു.




Comments